ശുചീകരണ യജ്ഞം- ഓക്ടോബര്‍ 1, 2026

“ഒരു ദിവസം, ഒരു മണിക്കൂർ, ഒരുമിച്ച്”

“സ്വച്ഛതാ ഹി സേവ 2026” എന്ന ശുചിത്വ പ്രചാരണത്തിന്‍റെ ഭാഗമായി സമൂഹത്തിന്‍റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു. “ഒരു ദിവസം, ഒരു മണിക്കൂർ, ഒരുമിച്ച്” എന്ന സന്ദേശത്തിലൂടെ പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിൽ എല്ലാവരും ഒരുമിച്ച് പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. 2026 ഒക്ടോബർ 1-ന് രാവിലെ 9 മണിക്ക് വൈക്കം വലിയകവലയിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കുന്നു. മാലിന്യ ശേഖരണം, മാലിന്യങ്ങളുടെ ശരിയായ വേർതിരിക്കൽ, ഉത്തരവാദിത്തത്തോടെ മാലിന്യം സംസ്കരിക്കൽ എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതോടൊപ്പം, വൃത്തിയുള്ളതും ആരോഗ്യകരവുമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിന് കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയും ഇതിലൂടെ ലക്ഷ്യമിടുന്നു. 

Ek Din Ek Ghanta Ek Saath
ഓപ്പറേഷന്‍ തൂഫാന്‍ 2.0

ഓപ്പറേഷന്‍ തൂഫാന്‍ 2.0

കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 യുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ കൌണ്സില്‍ ഹാളില്‍ നടന്നു. നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ കൌണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി, വിവിധ ഉദ്യോഗസ്ഥര്‍, വൈക്കം ഡി.വൈ.എസ്.പി , എസ്.എച്ച്.ഒ എന്നിവര്‍ പങ്കെടുത്തു. 

Auth Toofan 2.0
സെന്‍സസ് 2027

📢 കോട്ടയം ജില്ലാ സെൻസസ് ഓഫീസ് അറിയിപ്പ് 📢

 

സെന്‍സസ് 2027

ഇന്ത്യയുടെ 16-ാമത് ദേശീയ സെൻസസിന്റെ ഭാഗമായി സെൽഫ് എൻയുമറേഷൻ (Self Enumeration) സൗകര്യം പൊതുജനങ്ങൾക്കായി ആരംഭിച്ചിരിക്കുന്നു. ഇതിലൂടെ കുടുംബങ്ങളുടെ വിവരങ്ങൾ ഓൺലൈനായി സ്വയം രേഖപ്പെടുത്താൻ സാധിക്കും.

🗓️ കാലയളവ്: 2026 ജൂൺ 16 മുതൽ ജൂൺ 30 വരെ (15 ദിവസം)
🌐 ഔദ്യോഗിക വെബ്‌സൈറ്റ്: se.census.gov.in

📲 സ്വയം വിവരങ്ങൾ എങ്ങനെ രേഖപ്പെടുത്താം?

1️⃣ QR കോഡ് സ്കാൻ ചെയ്യുക
നൽകിയിരിക്കുന്ന ഔദ്യോഗിക QR കോഡ് മൊബൈൽ ക്യാമറയോ Google Lens-ഓ ഉപയോഗിച്ച് സ്കാൻ ചെയ്യുക.

2️⃣ വെബ്‌സൈറ്റ് സന്ദർശിക്കുക
Self Enumeration Portal സന്ദർശിക്കുക.

3️⃣ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുക
മൊബൈൽ നമ്പർ നൽകി OTP മുഖേന ലോഗിൻ ചെയ്യുക.

4️⃣ വിവരങ്ങൾ പൂരിപ്പിക്കുക
വീട്, കുടുംബാംഗങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ആവശ്യമായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക.

5️⃣ SE ID സൂക്ഷിക്കുക
വിവരങ്ങൾ വിജയകരമായി സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന Self Enumeration ID (SE ID) സുരക്ഷിതമായി സൂക്ഷിക്കുക. പിന്നീട് സെൻസസ് ഉദ്യോഗസ്ഥർ സന്ദർശിക്കുമ്പോൾ ഈ നമ്പർ നൽകാവുന്നതാണ്.

ℹ️ കേരളത്തിൽ സെൽഫ് എൻയുമറേഷൻ സൗകര്യം 2026 ജൂൺ 16 മുതൽ ജൂൺ 30 വരെ ലഭ്യമാണ്. ഇത് ഇന്ത്യയുടെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് നടപടിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്.

കൃത്യമായ വിവരങ്ങൾ നൽകി രാജ്യത്തിന്റെ ജനസംഖ്യാ കണക്കെടുപ്പിൽ പങ്കാളികളാകുക.

 

 

 

 

 

 

 

Census Self Enumeration
വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ദേശീയ സംഗീത പുരസ്കാര ജേതാവ് വൈക്കം വിജയലക്ഷ്മിയെ വൈക്കം നഗരസഭാ കൌണ്സില്‍ ആദരിച്ചു. നഗരസഭാ കൌണ്സില്‍ ഹാളില്‍ നടന്ന പ്രൌഡഗംഭീര യോഗത്തിലാണ് ശ്രീമതി വൈക്കം വിജയലക്ഷ്മിയെ ആദരിച്ചത്.

Honoured-Vijayalakshmi
സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍ ക്യാമ്പെയിന്‍

 

സെല്‍ഫ് എന്യുമറേഷന്‍ ക്യാമ്പെയിന്‍

സെൻസസ് 2027-നോടനുബന്ധിച്ച് സെൽഫ് എന്യുമറേഷൻ പ്രചാരണം പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി വൈക്കം നഗരസഭ സംഘടിപ്പിച്ച ക്യാംപെയ്ൻ, സെൽഫ് എന്യുമറേഷൻ നിർവഹിച്ചുകൊണ്ട് പ്രശസ്ത പിന്നണി ഗായകനായ ദേവാനന്ദ് ഉദ്ഘാടനം ചെയ്തു.

Inauguration of Self Enumeration by Devanand