വിവരാവകാശ നിയമം 2005

 

രണ്ടാം അപ്പീൽ അധികാരി : കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ (Kerala State Information Commission – KSIC)

വിവരാവകാശ നിയമം, 2005-ലെ വകുപ്പ് 19(3) പ്രകാരം കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ (KSIC) ആണ് രണ്ടാമത്തെ അപ്പീൽ അധികാരിയായി പ്രവർത്തിക്കുന്നത്. പ്രഥമ അപ്പീൽ അധികാരി പുറപ്പെടുവിച്ച ഉത്തരവിനെതിരെയോ, അപ്പീൽ നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കാതിരുന്ന സാഹചര്യത്തിലോ കമ്മീഷന് മുമ്പാകെ രണ്ടാമത്തെ അപ്പീൽ സമർപ്പിക്കാവുന്നതാണ്. അപ്പീൽ പരിഗണിച്ച ശേഷം ആവശ്യമായ വിവരം നൽകാൻ ബന്ധപ്പെട്ട പൊതുഅധികാരസ്ഥാപനത്തിന് കമ്മീഷൻ നിർദ്ദേശം നൽകാനും, നിയമപ്രകാരം ആവശ്യമായ സാഹചര്യങ്ങളിൽ പൊതുവിവര ഓഫീസർക്ക് (PIO) പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും അധികാരമുണ്ട്.